Wednesday, September 09, 2026
News99 Kerala

പരുക്കിനെ തുടർന്ന് പൂർണമായും ഫിറ്റല്ലാതിരുന്ന കോലി. ആർ സി ബി ക്കായി ഇമ്പാക്ട് പ്ലെയർയി ഇറങ്ങി .

Logo
Sports April 17, 2026 | 07:09 AM
News Image
ഐപിഎലിൽ വലിയ ചർച്ചകൾക്ക് വഴി വച്ച പരിഷ്കാരമായിരുന്നു 'ഇംപാക്ട്‌ട് പ്ലേയറു'ടേത്. 2023ലാണ് ഈ നിയമം ഐപിഎലിൽ കൊണ്ടുവന്നത്. ഇന്നിങ്സിന്റെ തുടക്കത്തിലോ, വിക്കറ്റ് വീഴുമ്പോഴോ, ഓവറിന്റെ അവസാനത്തിലോ, ബാറ്റസ്‌മാൻ റിട്ടയർ ചെയ്യുമ്പോഴോ പകരം മറ്റൊരു താരത്തെ ഇറക്കാൻ അനുവദിക്കുന്ന നിയമമാണ് . രോഹിത് ശർമയടക്കമുള്ള താരങ്ങൾ ഇംപാക് പ്ലേയർമാരായി കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ ഇംപാക്‌ട് പ്ലേയറായി താൻ ഇറങ്ങില്ലെന്നും അങ്ങനെ ചെയ്യേണ്ടി വന്നാൽ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കുമെന്നും കോലി പറഞ്ഞു ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. പക്ഷേ ബുധനാഴ്‌ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർ മറ്റൊരു കോലിയെ കണ്ടത് പരുക്കിനെ തുടർന്ന് പൂർണമായും ഫിറ്റല്ലാതിരുന്ന കോലി ആർസിബിയ്ക്കായി ഇംപാക്ട് പ്ലേയറായി ഇറങ്ങി. നിർണായകമായ 49 റൺസ് നേടിയതാരം ഓറഞ്ച് ക്യാപും നേടി.

ഇംപാക്ട് പ്ലേയറായാൽ താൻ ക്രിക്കറ്റ് മതിയാക്കുമെന്ന് കോലി പറഞ്ഞായി വെളിപ്പെടുത്തിയത് ആർസിബി ടീം മേറ്റായിരുന്ന സ്വാസ്തിക് ചികരയായിരുന്നു. റെവ് സ്പോർട്‌സിനോട് കഴിഞ്ഞ വർഷം സംസാരിക്കവേയാണ് ഇംപാക്ട് സബിൽ കൃത്യമായ നിലപാടുള്ള താരമാണ് കോലിയെന്നും പൂർണമായും ഫിറ്റല്ലെങ്കിൽ കോലി ഇറങ്ങില്ലെന്നും ഇംപാട്ക് പ്ലേയറായി കളിക്കില്ലെന്നും സ്വാസ്‌തിക് വ്യക്തമാക്കി. '20 ഓവറിലും ഫീൽഡ് ചെയ്യും, ബാറ്റും ചെയ്യും. അതല്ലാതെ ഇംപാക്‌ട് പ്ലേയറായി എന്നെങ്കിലും ഇറങ്ങേണ്ടി വന്നാൽ അന്ന് ഞാൻ ക്രിക്കറ്റ് മതിയാക്കും' എന്ന് കോലി പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തൽ.മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ കളിക്കവേയാണ് കോലിയുടെ കണങ്കാലിന് പരുക്കേറ്റു പരുക്കിനെ തുടർന്ന് ഫീൽഡിങ് കോലി ഇറങ്ങിയില്ല . ലക്നൗവിനെതിരായ മൽസരത്തിന് മുൻപ് ഇടത്തേ കാലിൽ കെട്ടുമായാണ് താരം പരിശീലനത്തിന് ഇറങ്ങിയതും. ചെറുതായി ഓടുക മാത്രമാണ് ചെയ്തതും.

ടോസിന്റെ സമയത്ത് കോലി കളിക്കുമോ ഇല്ലയോ എന്നതിൽ ആർസിബി ക്യാപ്റ്റൻ രജത് പട്ടിദാർ ഒന്നും പറഞ്ഞില്ല . സ്‌റ്റാർട്ടിങ് പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന കോലി പക്ഷേ രണ്ടാം ഇന്നിങ്സിൽ ഫിൽ സോൾട്ടിനൊപ്പം ഓപ്പണറായി ഇറങ്ങുകയും ചെയ്തു. മുഹമ്മദ് ഷമിയെയും പ്രിൻസ് യാദവിനെയും ബൗണ്ടറിയും പറത്തി. 20 പന്തിൽ നിന്ന് 40 റൺസെടുത്ത താരം അർധ സെഞ്ചറിക്ക് ഒരു റൺസ് മാത്രം ശേഷിക്കെ ആവേശ് ഖാന്റെ പന്തിൽ നിക്കൊളാസ് പൂരന് ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു‌. താൻ പൂർണമായും ഫിറ്റായിരുന്നില്ലെങ്കിലും കളിക്കാനിറങ്ങിയത് നന്നായി എന്നാണ് കോലി പിന്നീട് പറഞ്ഞു . നല്ല തുടക്കം കിട്ടിയിരുന്നുവെന്നും അത് പരയാജനപ്പെടുത്താൻ സാധിച്ചുവെന്നും കോലി

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം