Wednesday, September 09, 2026
News99 Kerala

വിന്നിംഗ് കോമ്പിനേഷനെ മാറ്റരുത്..

Logo
Sports February 23, 2026 | 12:54 AM
News Image
ലോകം കീഴ്മേൽ മറിഞ്ഞാലും
വിന്നിംഗ് കോമ്പിനേഷനെ മാറ്റരുത്.
ഒരു മൽസരത്തിൽ വിജയം
വരിക്കുന്നവർ എന്നും
വിജയം സമ്മാനിക്കാമെന്നു
തന്നെ
വിശ്വസിക്കണം.
03 മൽസരങ്ങളിൽ പൂജ്യനായ
അഭിഷേകിനെ മാറ്റരുത്.
മന്ദഗതിയിൽ ബാറ്റ് ചെയ്യുന്ന
തിലക് വർമയെ മാറ്റരുത്.
പിഞ്ച് ഹിറ്ററായ
റിങ്കുസിംഗിനെ മാറ്റരുത്..
ഇവരെയൊക്കെ മാറ്റിയാൽ
ആകാശകോപം വരും..

വാർത്താസമ്മേളനത്തിൽ
സഞ്ജു കളിക്കുമോ
എന്ന് ചോദിച്ചപ്പോൾ
പരിഹാസത്തോടെയായിരുന്നു
സൂര്യകുമാറിൻ്റെ പ്രതികരണം..
അക്സർ പട്ടേലിന് പോലും
ഇടം നൽകാതെ
ദുരന്തമായ ടീം സെലക്ഷൻ

ദക്ഷിണാഫ്രിക്കൻ നായകൻ
ഐദൻ മാർക് റാം തലേ ദിവസം
മണിക്കുറുകളോളം
തൻ്റെ പാർട്ട് ടൈം ഓഫ് സ്പിന്നാണ്
പരീക്ഷിച്ചത്..
ഉറപ്പായിരുന്നു അദ്ദേഹം തുടക്കത്തിൽ
പന്തെടുക്കുമെന്ന്..
അദ്ദേഹം പുതിയ പന്തിൽ വന്നപ്പോൾ
ഇഷാൻ കിഷൻ കരുതി
അത് അഭിഷേകിനെ കുരുക്കാനാണെന്ന്..
തനിക്ക് ഓഫ് സ്പിൻ
ഭയമിലെന്ന് കാണിക്കാൻ
ആഞ്ഞടിച്ചതാണ്..
പുജ്യത്തിന് പുറത്തായി.
തട്ടിമുട്ടി നിന്ന അഭിഷേക്
ജാൻസണെ കണ്ടപ്പോൾ വീശി..
പന്ത് വാനത്തുയർന്നാൽ അത്
ദക്ഷിണാഫ്രിക്കക്കാർ
എങ്ങനെയും പിടിച്ചിരിക്കും.
ജോണ്ടി റോഡ്സിൻ്റെ
പിൻഗാമികളല്ലേ അവർ..

ആഫ്രിക്കൻ
ഇന്നിംഗ്സിലെ
പതിനഞ്ചാം ഓവറിൽ
കേശവ് മഹാരാജിന്
മൂന്ന് ഇന്ത്യക്കാരാണ് വിക്കറ്റ് സമ്മാനിച്ചത്.

20 ഓവർ പുർത്തികരിക്കാനാവാതെ
18.5 ഓവറിൽ 111
റൺസിന് എല്ലാവരും പുറത്താവുകയും ചെയ്തു.

ക്യാപ്റ്റൻ സൂര്യ,
ചെന്നൈയിൽ
സിംബാബ് വെക്കെതിരെയും
ഈ കോമ്പിനേഷൻ മാറ്റരുത്.
ഇവരെ തന്നെ
കളിപ്പിച്ചില്ലെങ്കിൽ
ആകാശം കോപിക്കും..

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം