Thursday, September 10, 2026
News99 Kerala

പുതുവർഷത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മോഹൻലാൽ ചിത്രങ്ങളുടെ റിലീസ്

Logo
Entertainment February 19, 2026 | 09:25 AM
News Image
ആരാധകർക്ക് ആവേശം പകർന്ന് പുതുവർഷത്തില്‍ പ്രധാന ആഘോഷങ്ങള്‍ക്കെല്ലാം മോഹൻലാല്‍ ചിത്രങ്ങളുടെ റിലീസ്. വിഷുവിന് ദൃശ്യം 3, പാട്രിയറ്റ്, ഓണത്തിന് ഖലീഫ, തുടക്കം, ജയിലർ 2, പൂജ റിലീസായി എല്‍ 365 എന്നിവയാണ് ഇത്തവണ എത്തുന്ന മോഹൻലാല്‍ ചിത്രങ്ങള്‍.

ഈ ചിത്രങ്ങളെല്ലാം എത്തുന്നത് ഉത്സവ സീസണിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തുന്ന ദൃശ്യം 3 ഏപ്രില്‍ 2ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പാട്രിയറ്റ് ഏപ്രില്‍ 23നാണ് ലോക വ്യാപകമായി റിലീസ് ചെയ്യും. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ട്വന്റി 20ക്ക് ശേഷം ഏറ്റവും കൂടുതല്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടി ആണിത്. ഓണത്തിന് റിലീസായി എത്തുന്ന ഖലീഫ, തുടക്കം, ജയിലർ 2 എന്നീ ചിത്രങ്ങളില്‍ മോഹൻലാല്‍ അതിഥി വേഷത്തിലാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫ വൈശാഖാണ് സംവിധാനം. മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു. ജയിലറിലെ കഥാപാത്രത്തിന്റെ തുടർച്ചയായി രജനികാന്ത് ചിത്രം ജയിലർ 2 വില്‍ മോഹൻലാല്‍ എത്തുന്നു.

തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുണ്‍ മൂർത്തിയും ഒരുമിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ പൂജ റിലീസായി ഒക്ടോബർ 17 ന് തിയേറ്ററുകളില്‍ എത്തും. ഏറെക്കാലത്തിനുശേഷം മോഹൻലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര ജാസ്മിൻ ആണ് നായിക. രചന രതീഷ് രവി, ഛായാഗ്രഹണം ഷാജികുമാർ നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം