Wednesday, September 09, 2026
News99 Kerala

അറേബ്യൻ കടലിൽ യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിന് അടുത്തേക്ക് എത്തിയ ഒരു ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടതായി റിപ്പോർട്ട്

Logo
International February 03, 2026 | 06:35 PM
News Image
വാഷിംഗ്ടൺ: അറേബ്യൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന് സമീപം പ്രകോപനപരമായി പറന്ന ഇറാനിയൻ ഡ്രോൺ യുഎസ് സേന വെടിവെച്ചിട്ടു. ഫെബ്രുവരി 3-ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്.
ഇറാൻ നിർമ്മിത ഷാഹിദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തത്. വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമാക്കി ആക്രമണാത്മക രീതിയിൽ വന്ന ഡ്രോണിനെ പിന്തിരിപ്പിക്കാൻ പല
തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വെടിവെച്ചിട്ടതെന്ന് സേനാ വക്താക്കൾ അറിയിച്ചു.

വിമാനവാഹിനിയിൽ നിന്ന് പറന്നുയർന്ന എഫ്-35സി ഫൈറ്റർ ജെറ്റാണ് ഡ്രോൺ തകർത്തത്. ഇറാന്റെ തെക്കൻ തീരത്തുനിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ അന്താരാഷ്ട്ര ജലപ്രദേശത്താണ് സംഭവം നടന്നത്.

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പതാകയുള്ള ഒരു വാണിജ്യ കപ്പലിനെ ഇറാൻ തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. യുഎസ് ഡിസ്ട്രോയർ ഇടപെട്ടാണ് കപ്പലിനെ രക്ഷപ്പെടുത്തിയത്.

മേഖലയിൽ ഇറാൻ-അമേരിക്കൻ ബന്ധം ചർച്ചകളിലൂടെ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ.
എബ്രഹാം ലിങ്കൺ കപ്പലിനെയും ജീവനക്കാരെയും സംരക്ഷിക്കാനായി നടത്തിയ നിയമാനുസൃതമായ നീക്കമാണിതെന്ന് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം