Sunday, October 25, 2026
News99 Kerala

268 കോടി നേടിയ എമ്പുരാൻ ഔട്ട് . പരിസരത്തില്ലാതെ മമ്മൂട്ടിയും, ഒന്നാമൻ ഈ യുവതാരം; ബുക്ക് മൈ ഷോ ട്രെന്റിംഗ് ലിസ്റ്റ്

Logo
Entertainment February 02, 2026 | 01:40 PM
News Image
സമീപ വർഷങ്ങളില്‍ മലയാള സിനിമകള്‍ ഓരോന്നും സിനിമാ ആസ്വാദകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മേക്കിങ്ങിലും പ്രമേയത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മലയാള പടങ്ങള്‍ക്ക് ഇന്ന് ഇതര ഭാഷയില്‍ നിന്നടക്കം ഒട്ടനവധി ആരാധകരാണുള്ളത്.

മുമ്പ് ഒടിടി വഴി മോളിവുഡ് പടങ്ങള്‍ കണ്ടിരുന്നവർ ഇന്ന് നേരിട്ട് തിയേറ്ററില്‍ തന്നെ എത്താൻ തുടങ്ങിയി. ഇവയ്ക്ക് പുറമെ ബോക്സ് ഓഫീസിലും വൻ പ്രകടനമാണ് മലയാള ചിത്രങ്ങള്‍ കാഴ്ച വെയ്ക്കുന്നത്. ഒരു സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ടിക്കറ്റിൻ്റെ വില്‍പ്പനകളാണ്. നേരിട്ടും വിവിധ ആപ്പുകള്‍ വഴിയുമെല്ലാം സിനിമാ ആസ്വാദകർ ടിക്കറ്റുകള്‍ എടുക്കും. അത്തരത്തില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ട്രെൻഡിങ്ങായി മാറിയ മലയാളം സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റില്‍ പതിനഞ്ച് സിനിമകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമകളില്‍ ഒന്നായ എമ്പുരാൻ ലിസ്റ്റില്‍ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഒപ്പം തന്നെ മമ്മൂട്ടിയുടെ ഒരു സിനിമയും പട്ടികയില്‍ ഇല്ല. മോഹൻലാല്‍, ആസിഫ് അലി എന്നിവരുടെ രണ്ട് സിനിമകള്‍ ലിസ്റ്റിലുണ്ട്. ഇന്റസ്ട്രി ഹിറ്റായ ലോക ചാപ്റ്റർ 1 ചന്ദ്ര മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നസ്ലെൻ ചിത്രം പ്രേമലു ആണ്. 53 ദിവസമാണ് പ്രേമലു ബുക്ക് മൈ ഷോയില്‍ ട്രെന്റിങ്ങായി നിന്നത്.

ബുക്ക് മൈ ഷോയില്‍ ഏറ്റവും ദൈർഘ്യമേറിയ ട്രെൻഡിംഗ് മലയാളം സിനിമകള്‍ ഇവയാണ്

1. പ്രേമലു ➖53 ദിവസം

2. മഞ്ഞുമ്മല്‍ ബോയ്സ് ➖50 ദിവസം

3. ലോക ചാപ്റ്റർ 1 ചന്ദ്ര - 46 ദിവസം

4. എആർഎം - 39 ദിവസം

5. തുടരും - 34 ദിവസം

6. സർവ്വം മായ - 33 ദിവസം

7. ഗുരുവായൂരമ്പല നടയില്‍ - 33 ദിവസം

8. ആടുജീവിതം - 32 ദിവസം

9. ആവേശം - 32 ദിവസം

10. മാർക്കോ - 31 ദിവസം

11. കിഷ്കിന്ധാ കാണ്ഡം - 31 ദിവസം

12. വാഴ - 25 ദിവസം

13. രേഖാചിത്രം - 25 ദിവസം

14. ഹൃദയപൂർവ്വം - 25 ദിവസം

15. വർഷങ്ങള്‍ക്കു ശേഷം - 25 ദിവസം

Comments
Please Login to comment.
LATEST NEWS
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി